അവാര്‍ഡ് ദാനത്തിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ഗവര്‍ണര്‍; വൈറലായി വീഡിയോ

By Shyma Mohan.19 09 2022

imran-azhar

 


കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവാര്‍ഡ് ദാന ചടങ്ങിനിടെ ബംഗളുരു എഫ്‌സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ ബംഗാള്‍ ഗവര്‍ണര്‍ തള്ളിമാറ്റുന്ന വീഡിയോ പുറത്ത്.

ട്രോഫി നല്‍കിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ഛേത്രിയെ ഗവര്‍ണര്‍ ലാ ഗണേശന്‍ കൈ കൊണ്ട് തള്ളി നീക്കിയത്. അതേസമയം വീഡിയോ വൈറലായതിന് പിന്നാലെ സുനില്‍ ഛേത്രിയെ അപമാനിച്ച ഗവര്‍ണര്‍ മാപ്പ് പറയണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.

ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഉയരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് വിവരമില്ലെന്നും പ്രശസ്തിക്കായി ക്യാമറയില്‍ മുഖം കാണിക്കാന്‍ മാത്രമാണ് അവര്‍ക്ക് താല്‍പര്യമെന്നും ആരാധകര്‍ ഉന്നയിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് കപ്പ് നേടിയതെന്ന സംശയവും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബംഗളുരു എഫ്‌സി ഡ്യൂറന്‍ഡ് കപ്പ് സ്വന്തമാക്കിയത്. ശിവശക്തി, അലന്‍ കോസ്റ്റ എന്നിവരാണ് ബംഗളുരുവിനായി ഗോള്‍ നേടിയത്. മുംബൈ സിറ്റിക്കായി അപൂയ ആശ്വാസ ഗോള്‍ നേടി.

OTHER SECTIONS