48 മാസമായി തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്നു; വിശ്രമം കൂടിയേ തീരൂ: വിരാട് കോഹ്ലി

By SUBHALEKSHMI B R.07 Dec, 2017

imran-azhar

ന്യൂഡല്‍ഹി: തനിക്ക് ഇപ്പോള്‍ വിശ്രമം ആവശ്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ളി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയ്ക്കുശേഷമാണ് വിരാട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ കളിക്കാര്‍ക്ക് വിശ്രമം നല്‍കാതെയുളള ഷെഡ്യൂളുകളെ തുടര്‍ന്ന് ബിസിസിഐക്കെതിരെ കോഹ്ലി ആഞ്ഞടിച്ചിരുന്നു.

 

കഴിഞ്ഞ തവണ തനിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരീരം വിശ്രമം ആവശ്യപ്പെടുന്നു. ജോലിഭാരം അമിതമാണ്. 48 മാസമായി താന്‍ തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്‍റെ ശരീരത്തിനു പ്രശ്നങ്ങളുണ്ടായിട്ടില്ള. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്പ് വിശ്രമത്തിന് ശരിയായ സമയം വന്നു ചേര്‍ന്നിരിക്കുന്നുവെന്നും കോഹ്ളി പറയുന്നു. കളിക്കളത്തില്‍ പന്ത് അടിച്ചകറ്റുന്നതില്‍ ടെസ്റ്റെന്നോ ഏകദിനമെന്നോ വ്യത്യാസമില്ളെന്നും കോഹ്ളി കൂട്ടിച്ചേര്‍ത്തു.

 

ലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ മൂന്നു മത്സരങ്ങളിലും കോഹ്ളി സെഞ്ചുറി നേടിയിരുന്നു.

OTHER SECTIONS