അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വെയ്ന്‍ റൂണി വിരമിച്ചു

By Shyma Mohan.23 Aug, 2017

imran-azhar


    ലണ്ടന്‍: ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. തന്റെ 14 വര്‍ഷം നീണ്ട കരിയറില്‍ 31കാരനായ റൂണി ഇംഗ്ലണ്ടിനായി 119 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 119 മത്സരങ്ങളില്‍ നിന്നായി 53 ഗോള്‍ റൂണി നേടിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് റൂണി വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 2003 ഫെബ്രുവരിയില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ റൂണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 200 ഗോളുകള്‍ എന്ന നേട്ടം അടുത്തയിടെ കൈവരിച്ചിരുന്നു. ഇംഗ്ലണ്ടിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകള്‍ നേടിയ താരവുമായിരുന്നു അദ്ദേഹം. എവര്‍ട്ടണിനുവേണ്ടിയാണ് റൂണി ഇപ്പോള്‍ കളിക്കുന്നത്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫോര്‍വേഡായിരുന്നു വെയ്ന്‍ റൂണി. ഇംഗ്ലണ്ട് ക്യാപ്റ്റനായോ കളിക്കാരനായോ  ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നതില്‍ അഭിമാനിക്കുന്നതായും തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും റൂണി പറഞ്ഞു.