വിന്‍ഡീസിനെ 154ന് ഒതുക്കി ഇംഗ്ലണ്ട്

By anju.11 02 2019

imran-azhar

 

ഗ്രോസ് ഐസ്ലെറ്റ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ 154 റണ്‍സില്‍ ഇംഗ്ലണ്ട് ഒതുക്കി. ഇതോടെ 123 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇംഗ്ലണ്ട് നേടി. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 277 റണ്‍സെടുത്തിരുന്നു.

 

56 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടിന് ശേഷമാണ് വിന്‍ഡീസിന്റെ തകര്‍ച്ച. ഓപ്പണര്‍ ജോണ്‍ ചാമ്പെല്‍(41), ഷെയ്ന്‍ ഡൗറിച്ച്(38) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. മാര്‍ക്ക് വുഡ് അഞ്ചും മോയിന്‍ അലി നാലും വിക്കറ്റുകള്‍ വീഴ്ത്തി.

 

രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്.

 

 

OTHER SECTIONS