ഗോളടിച്ചിട്ടും ആഘോഷിക്കാതെ സ്വിസ് താരം എംബോളോ

By Shyma Mohan.24 11 2022

imran-azhar

 

ദോഹ: ഫിഫ ലോകകപ്പ് ഗ്രപ്പ് ജിയില്‍ കാമറൂണിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡ് ജയിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രീല്‍ എംബോളോയാണ് ഗോള്‍ നേടിയത്. 48-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. കാമറൂണ്‍ ആധിപത്യം നേടിയ മത്സരത്തിലായിരുന്നു സ്വിസ് ടീമിന്റെ ജയം. ബ്രസീലും സെര്‍ബിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിര്‍ണായകമായ മൂന്ന് പോയിന്റ് നേടാനും സ്വിറ്റ്സര്‍ലാന്‍ഡിനായി.

 

എന്നാല്‍ ഗോള്‍ നേടിയിട്ടും എംബോള ആഘോഷമൊന്നും നടത്തിയില്ല എന്നതായിരുന്നു ഏറെ ശ്രദ്ധേയമായത്. കാരണം മറ്റൊന്നുമായിരുന്നില്ല. ഗോള്‍ നേടിയ എംബോളോ കാമറൂണുകാരനായിരുന്നു എന്നുള്ളതു കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. കാമറൂണ്‍ തലസ്ഥാനമായ യൗണ്ടേയിലാണ് താരം ജനിച്ചത്. ആദ്യം ഫ്രാന്‍സിലേക്കും പിന്നീട് സ്വിറ്റ്സര്‍ലാന്‍ഡിലേക്കും കുടിയേറുകയായിരുന്നു താരം. മാതൃരാജ്യം കാമറൂണായതു കൊണ്ടു തന്നെയാണ് താരം ഗോള്‍ ആഘോഷിക്കാതിരുന്നതും.

 

OTHER SECTIONS