വിംബിള്‍ഡണ്‍: ഫെഡറര്‍ സെമിയില്‍

By sruthy sajeev .13 Jul, 2017

imran-azhar


ലണ്ടന്‍: വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വീണ്ടും അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെയെ അമേരിക്കയുടെ സാം ഖുറേറി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി സെമിയില്‍ കടന്നു. അതേസമയം, സ്വിസ് താരം റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ക്വാര്‍ട്ടറില്‍ 3:6, 6:4, 6:7 (4:7), 61:, 6:1 എന്ന സ്‌കോറിനാണ് ഖുറേറി വിജയി ച്ചത്. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ പുറത്തായതിനുപിന്നാലെയാണ് മറ്റൊരു മുന്‍നിര താരംകൂടി പുറത്തേക്കു നടന്നത്.

 


ഇത്തവണ ഏറ്റവും അധികം കിരീട സാധ്യത കല്‍പ്പിക്കപെ്പട്ടിരുന്ന താരങ്ങളില്‍ ഒന്നാമതായിരുന്നു ബ്രിട്ടീഷ് താരമായ മുറെ. എന്നാല്‍, 24ാം സീഡുകാരനും ലോക 17ാം നമ്പറുമായ ഖുറേറിയുടെ മുന്നില്‍ നിലവിലെ ചാമ്പ്യനായ മുറെയ്ക്ക് അടിതെറ്റി. ആദ്യ സെറ്റില്‍ മികച്ച കളി കെട്ടഴിച്ച മുറെ 6-3ന് സെറ്റ് സ്വന്തമാക്കി.

 


എന്നാല്‍, രണ്ടാം സെറ്റില്‍ ശകതമായി തിരിച്ചടിച്ച അമേരിക്കന്‍ താരം 6-4ന് സെറ്റ് നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. മുന്‍ ലോക ഒന്നാം നന്പര്‍ താരം സ്വിറ്റ്‌സര്‍ ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ കാനഡയുടെ മിലോ സ് റോണി
ക്കിനെയാണ് ഫെഡറര്‍ കീഴട ക്കിയത്. ആറാം സീഡായ കാനഡ താരത്തിനെതിരേ മൂന്നാം സീഡായ സ്വിസ് താരം 6:4, 6:2, 7:6 (7:4)ന് വിജയിച്ച് സെമിയിലേക്ക് മുന്നേറി.

 

മറ്റൊരു ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ മരീന്‍ സിലിക്കും ലക്‌സംബര്‍ഗിന്റെ ഗിലെ്‌ളസ് മുള്ളറും മിന്നും പ്രകടനം കാഴ്ചവച്ചു.പോരാട്ടത്തിന്റെ വിധിനിര്‍ണയിക്കാന്‍ അഞ്ചാം സെറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ 3:6, 7:6 (8:6), 7:5, 5:7, 6:1 എന്ന സ്‌കോറില്‍ മുള്ളറെ കീഴടക്കി സിലിക് സെമിയില്‍ ഇടംപിടിച്ചു. നദാലിനെ പ്രീക്വാര്‍ട്ടറില്‍ കീഴടക്കിയായിരുന്നു മുള്ളറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.