വിംബിള്‍ഡണ്‍ 2017: വീനസിനെ വീഴ്ത്തി മുഗുരുസക്ക് കിരീടം

By Shyma Mohan.15 Jul, 2017

imran-azhar


    ലണ്ടന്‍: വനിത സിംഗിള്‍സില്‍ അഞ്ചു തവണ വിംബിള്‍ഡണ്‍ കരസ്ഥമാക്കിയ വീനസ് വില്യംസിനെ തോല്‍പിച്ച് സ്‌പെയിനിന്റെ ഗാര്‍ബൈന്‍ മുഗുരുസ ആദ്യ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് വീനസിനെ പരാജയപ്പെടുത്തിയാണ് 23കാരിയായ മുഗുരുസ ആദ്യ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റില്‍ 7-5, 6-0 എന്ന സ്‌കോറിന് വീഴ്ത്തിയാണ് 14ാം സീഡുകാരിയായ മുഗുരുസ വീനസ് വില്യംസിനെ ഏറ്റവും പ്രായം കൂടിയ വനിത ഗ്രാന്റ്സ്ലം പട്ടം നിഷേധിച്ചത്. ഫ്രഞ്ച് ഓപ്പണില്‍ സെറീന വില്യംസിനെ തോല്‍പിച്ച ശേഷം മുഗുരുസക്ക് ലഭിക്കുന്ന രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണിത്.

OTHER SECTIONS