വ്യാജ ഡിഗ്രി: വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഡിഎസ്പി റാങ്ക് നഷ്ടമായി

By Shyma Mohan.10 Jul, 2018

imran-azhar


    ചണ്ഡീഗഡ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പദവി നഷ്ടമായി. ഡിഎസ്പി റാങ്ക് നഷ്ടമായ ഹര്‍മന്‍ പ്രീത് പോലീസ് വകുപ്പില്‍ കോണ്‍സ്റ്റബിളായി തുടരും. മീററ്റിലുള്ള ചൗധരി ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റി നടത്തിയ വിജിലന്‍സ് അന്വേഷണത്തിലാണ് ഹര്‍മന്‍പ്രീത് സമര്‍പ്പിച്ച സാക്ഷ്യപത്രങ്ങള്‍ വ്യാജമെന്ന് കണ്ടെത്തിയത്. ഹര്‍മന്‍പ്രീത് സമര്‍പ്പിച്ച സാക്ഷ്യപത്രങ്ങള്‍ പരിശോധിക്കണമെന്ന് പഞ്ചാബ് പോലീസ് ഓഫീസര്‍ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വ്യാജ ഡിഗ്രിയെ സംബന്ധിച്ച വിവരം പുറത്തുവരുന്നത്. 2011ല്‍ ചൗധരി ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎ ഡിഗ്രി എടുത്തെന്നായിരുന്നു ഹര്‍മന്‍പ്രീത് അവകാശപ്പെട്ടിരുന്നത്.