വനിതാ ഏഷ്യാകപ്പ് ; ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By parvathyanoop.22 09 2022

imran-azhar

 

 

ന്യൂഡല്‍ഹി :  വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെയാണ് സെലക്ഷന്‍ കമ്മറ്റി തിരഞ്ഞടുത്തത്. ഹര്‍മന്‍പ്രീത് കൗറാണ് ടീമിനെ നയിക്കുക.പരിക്കില്‍ നിന്ന് മോചിതയായ ജമീമ റോഡ്രിഗസ് ടീമില്‍ തിരിച്ചെത്തി.ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഏഷ്യ കപ്പ് 15 വരെയാണ് നടക്കുന്നത്.

 

ട്വന്റി 20 ഫോര്‍മാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ടൂര്‍ണമെന്റിന് വേദിയാകുന്നത് ബംഗ്ലാദേശാണ് . ആദ്യ ദിനം ശ്രീലങ്കയെ ഇന്ത്യ നേരിടും. പിന്നീട് മലേഷ്യ, യു.എ.ഇ, പാകിസ്താന്‍ എന്നീ ടീമുകളുമായും ഇന്ത്യയ്ക്ക് മത്സരമുണ്ട്.ജമീമ, മേഘ്ന, ഡൈലാന്‍ ഹേമലത, സ്മൃതി, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത്, കെ.പി നവ്ഗിരെ തുടങ്ങിയവരടങ്ങിയതാണ് ബാറ്റിങ് നിര.

 

ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെ സേവനവും ബാറ്റിങ്ങില്‍ ഗുണകരമാകും. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ കുന്തമുന. രേണുക സിങ്, മേഘ്ന സിങ്, പൂജ വസ്ത്രാകര്‍, രാധാ യാദവ്, സ്നേഹ് റാണ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്.

 

 

 

OTHER SECTIONS