ധോണിക്കായി ഒരുപ്രത്യേക ഗാനം തയ്യാറാക്കുന്നു; ഡ്വെയ്ൻ ബ്രാവോ കാര്യം വെളിപ്പെടുത്തിയത് സണ്ണി ലിയോണിനോട്

By online desk .03 05 2020

imran-azhar

മുംബൈ:മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം‌എസ് ധോണിക്കായി ഒരു സമ്മാനം നിർമിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് താരം ഡ്വെയ്ൻ ബ്രാവോ. ഡ്വെയ്ൻ ബ്രാവോ ബോളിവുഡ് നടി സണ്ണി ലിയോണുമായി ഒരു ഇൻസ്റ്റാഗ്രാം ലൈവ് സംവദിക്കുന്നതിനിടെ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ചാറ്റിനിടെ, സണ്ണി ലിയോൺ ഡ്വെയ്ൻ ബ്രാവോ യോട് എന്തെങ്കിലും പുതിയ പാട്ടുകൾക്കായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ചോദിച്ചു. അപ്പോഴാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത് .

 

എം‌എസ് ധോണിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരു ഗാനം താൻ എഴുതാൻ പോവുകയാണെന്നും ഗാനത്തിന് "നമ്പർ 7" എന്നാണ് പേര് നൽകിയതെന്നും ഡ്വെയ്ൻ ബ്രാവോ മറുപടി നൽകി.ധോനിയുടെ കരിയർ, നേട്ടങ്ങൾ, ധോനിയോടുള്ള ആരാധകരുടെ സ്നേഹം എന്നിവയെല്ലാം കൂട്ടിച്ചേർത്തായിരിക്കും ആ ഗാനം തയ്യാറാക്കുകയെന്നും ബ്രാവോ പറയുന്നു.

 

കൊറോണ വൈറസ് എന്ന മഹാമറിക്കെതിരെ ബ്രാവോ ഒരു പുതിയ ഗാനം അടുത്തിടെ പുറത്തിറക്കിയിരുന്നു . 'വിട്ടുകൊടുക്കില്ല ' എനന്നായിരുന്നു ആ ഗാനത്തിന്റെ പേര് കൊറോണ വൈറസ് ലോക്ക് ഡൗൺ സമയത്ത് 36 കാരനായ ബ്രാവോ സോഷ്യൽ മീഡിയയിൽ സജീവമാണ്.

OTHER SECTIONS