'സ്റ്റാന്‍ഡ് ബൈ': ഐസിസി ലോകകപ്പ് ക്രിക്കറ്റിൻറെ ഔദ്യോഗിക ഗാനം

By Anil.19 05 2019

imran-azhar

ലണ്ടന്‍: 46 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഐസിസി ലോകകപ്പ് ക്രിക്കറ്റിൻറെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ആൽബത്തിന് 'സ്റ്റാന്‍ഡ് ബൈ' എന്നാണ് പേര്.


കായികമത്സരങ്ങളില്‍ സംഗീതത്തിനുള്ള പ്രാധാന്യം അവഗണിക്കാനാവാത്തതാണ്. കളിക്കാര്‍ക്ക് പ്രചോദനമേകുന്നു എന്നത് പോലെ തന്നെ ആരാധകര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാനുള്ളതുമാണ് ഈ സംഗീതം. ഔദ്യോഗിക ഗാനം ടൂര്‍ണമെന്റിന്റെ ഹൃദയം ക്കീഴടക്കുമെന്ന് ഉറപ്പാണ്- ലോകകപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവ് എല്‍വേര്‍ത്തി അഭിപ്രായപ്പെട്ടു.


മെയ് 30നാണ് വേള്‍ഡ് കപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 
മത്സരം നടക്കുന്ന സമയം 11 വേദികളിലും ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും ഗാനം പ്രദര്‍ശിപ്പിക്കും.

OTHER SECTIONS