ലോകകപ്പ് യോഗ്യത: വിജയതിലകമണിഞ്ഞ് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ബ്രസീല്‍

By SUBHALEKSHMI B R.01 Sep, 2017

imran-azhar

പാരീസ്: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ കാല്‍പ്പന്തുകളിയിലെ കേമന്മാര്‍ക്കെല്ലാം വിജയം. യൂറോ മേഖലയിലെ ശ്രദ്ധേയ പോരാട്ടത്തില്‍ ഫ്രാന്‍സ് എതിരില്ളാത്ത നാല് ഗോളുകള്‍ക്ക് ഹോളണ്ടിനെ തകര്‍ത്തു. 14~ാം മിനിറ്റില്‍ അന്‍റോണിയോ ഗ്രീസ്മാന്‍, 73, 88 മിനിറ്റുകളില്‍ തോമസ് ലീമര്‍, കളിയുടെ അധികസമയത്ത് കൈലിയന്‍ എംബപ്പൈ എന്നിവരാണ് ഫ്രാന്‍സിനുവേണ്ടി ഗോളുകള്‍ നേടിയത്. ഗ്രൂപ്പില്‍ സ്വീഡനും ഫ്രാന്‍സിനും പിന്നിലായിരുന്ന ഹോളണ്ടിനു യോഗ്യത ഉറപ്പിക്കാന്‍ ജയം അനിവാര്യമായിരുന്നു.

 

പോര്‍ച്ചുഗല്‍ ഫറോദ്വീപിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തു. സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് പോര്‍ച്ചുഗലിനെ അജയ്യരാക്കി.
മറ്റൊരു മത്സരത്തില്‍ ദുര്‍ബലരായ ജിബ്രാള്‍ട്ടറിനെ എതിരില്ളാത്ത ഒന്‍പത് ഗോളുകള്‍ക്ക് ബെല്‍ജിയം തകര്‍ത്തു.

 

ലാറ്റിനമേരിക്കന്‍ മേഖലയിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ അര്‍ജന്‍റീന ഉറുഗ്വെയോടു ഗോള്‍ രഹിത സമനില വഴങ്ങി. നേരത്തെ യോഗ്യത നേടിക്കഴിഞ്ഞ ബ്രസീല്‍ ഇക്വഡോറിനെതിരായ മത്സരത്തില്‍ വിജയിച്ചു.

OTHER SECTIONS