ഓ ഫെഡറര്‍....ടെന്നിസിന്‍റെ രാജകുമാരാ...

By SUBHALEKSHMI B R.30 Jan, 2018

imran-azhar

റോജര്‍ ഫെഡറര്‍ എന്ന ടെന്നിസ് കോര്‍ട്ടിലെ രാജാവിന്‍റെ കാര്യത്തില്‍ അതാണ് ശരി. ഓ ആ കാലമൊക്കി കഴിഞ്ഞു..ഇനി പഴയ കളിയോര്‍മ്മകളുമായി വിശ്രമിക്കാമെന്ന് മുന്‍വിധിയെഴുത ിയവര്‍ക്കുളള സ്വിസ് പ്രതിഭയുടെ മധുരപ്രതികാരം.

 

36~ാം വയസ്സില്‍ തന്‍റെ 20~ാം ഗ്രാന്‍സ്ളാം കിരീടം നേടിയിരിക്കുകയാണ് ഫെഡറര്‍. കിരീടം ഉറപ്പിച്ചുതന്നെയാണ് ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ്ളാമായ ഓസ്ട്രേലിയന്‍ ഓപ്പണിന് ഫെഡറര്‍ ഇറങ്ങിയതും. ഈ ടൂര്‍ണമെന്‍റില്‍ ഫൈനലിലെ രണ്ടു സെറ്റുകള്‍ മാത്രമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത് എന്നത് ഈ വാദത്തെ സാധൂകരിക്കുന്നു. പതിവിന് വിരുദ്ധമായി മേല്‍ക്കൂര വിരിച്ച റോഡ്ലേവര്‍ അരീനയില്‍ തന്‍റെ മനോഹരമായ കളിയിലൂടെ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ ഫെഡറര്‍ തകര്‍ത്തുകളഞ്ഞു. മൂന്നുമണിക്കൂറും മൂന്നുമിനിട്ടും നീണ്ട പോരാട്ടത്തില്‍ ഒന്നും മ ൂന്നും അഞ്ചും സെറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റിലും നാലാം സെറ്റിലും ആറാം സീഡായ മാരിന്‍ രണ്ടാം സീഡായ ഫെഡററെ വെളളംകുടിപ്പിച്ചു. അഞ്ചാം സെറ്റില്‍ ഫെഡററുടെ എയ്സുകള്‍ക്കും വോളികള്‍ക്കും മുന്‍പില്‍ ക്രൊയേഷ്യന്‍ താരം അടിയറവുപറയുകയായിരുന്നു. വെറും ഒരു ഗെയിമിലൊതുങ്ങി സിലിച്ചിന്‍റെ പ്രകടനം. ഹ്വാക് ഐയിലൂടെ കിരീടമുറപ്പിച്ചു കഴ
ിഞ്ഞപ്പോള്‍ പൊതുവെ നിര്‍വ്വികാരനായ ഫെഡററിന്‍റെ മിഴികള്‍ നീരണിഞ്ഞു. 2017~ല്‍ ഇതേ സിലിച്ചിനെ തോല്പിച്ചാണ് ഫെഡറര്‍ വിംബിള്‍ഡന്‍ കിരീടമണിഞ്ഞത്.

 

 

പ്രായം ഒരു പ്രശ്നമേയല്ല. അത് വെറും സംഖ്യകള്‍ മാത്രമാണ്. എന്‍റെ ജീവിതത്തില്‍ അവിശ്വനീയമായ കഥകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 2017 മഹത്തായ വര്‍ഷമായിരുന്നു. 2018 ഇതാ അതുല്യമായി തുടങ്ങിയിരിക്കുന്നു. ഇത്തരം നിമിഷങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ജിവിക്കുന്നത്. റോഡ്ലേവറില്‍ ഫെഡറര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുന്പോള്‍ അത് ക്യാമറയില്‍ പകര്‍ത്ത ുകയായിരുന്നു മഹാനായ റോഡ് ലേവര്‍.

 

36 വയസ്സുള്ള ഒരാള്‍ക്ക് കിരീടസാദ്ധ്യത കല്പിക്കുന്നത് വിഡ്ഢിത്തമാണെന്ന തന്‍റെ തന്നെ വാക്കുകളെ ഫെഡറര്‍ തിരുത്തുകയായിരുന്നു. 36 വര്‍ഷവും 173 ദിവസവും പ്രായമുള്ള
ഫെഡററെക്കാള്‍ മുതിര്‍ന്ന ഒരാള്‍ മാത്രമേ ഗ്രാന്‍ഡ് സ്ളാം കിരീടം നേടിയിട്ടുള്ളൂ. 1972ല്‍ 37~ാം വയസ്സില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ കെന്‍ റോസ്വാള്‍. 1974ല് 39 വയസ്സ് പ്രായമ ുള്ളപ്പോള്‍ റോസ്വാള്‍ വിംബിള്‍ഡണ്‍ യൂ.എസ് ഓപ്പണ്‍ ഫൈനലുകളും കളിച്ചു . എന്നാല്‍ റോസ്വാളിന്‍റെ കാലഘട്ടമല്ല ഇതെന്നത് ഫെഡററിന്‍റെ നേട്ടത്തിന് മാറ്റ് കൂട്ടുന്നു. മത്സരത്തിലെ വീറും വാശിയും നൂതന സങ്കേതങ്ങളുമൊക്കെ ഈ ഫെഡറര്‍ക്ക് മുന്നിലുയര്‍ത്തിയ വെല്ലുവിളികള്‍ ഒരിക്കലും റോസ്വാളിന് നേരിടേണ്ടിവന്നിട്ടില്ല തന്നെ. മാത്രമല്ല, പരിക്കുകള്‍ വലച്ച ഫെഡറര്‍ കാല്‍മുട്ടിലെ ശസ്ത്രക്രിയയും പുറം വേദനയും കാരണം 6 മാസത്തോളം വിശ്രമത്തിലായിരുന്നു. ആ ഫെഡററാണ് 6~2, 6~7, 6~3, 3~6, 6~1 സെറ്റുകള്‍ക്ക് സിലിച്ചിനെ തോല്പിച്ചത്. 29 വയസ്സിന് ശേഷം ഗ്രാന്‍സ്ളാം കിരീടം നേടുക എന്നത് അപൂര്‍വ്വതയാണ്. പീറ്റ് സാംപ്രസ് 29 വയസ്സിനു ശേഷം ആകെ ഒരു ഗ്രാന്‍സ്ളാം കിരീടമാണ് നേടിയത്. 2018~ലെ നേട്ടത്തോടെ ടെന്ന ിസ് പ്രൊഫഷണല്‍ ഗെയിം ആയി പ്രഖ്യാപിക്കപ്പെട്ട ശേഷം നടന്ന ഗ്രാന്‍സ്ളാം മത്സരങ്ങളില്‍ 10 ശതമാനം ഫെഡറര്‍ക്ക് സ്വന്തമാണ്. ആകെ കളിച്ച 30 ഗ്രാന്‍സ്ളാം ഫൈനലുകളില്‍ 20 എണ്ണത്തിലും ജേതാവായി എന്നുകൂടി പറയുന്പോഴാണ് ഫെഡററുടെ കളിമികവ് മനസ്സിലാകുക.

 

 

1981 ആഗസ്റ്റ് 8ന് സ്വിറ്റ്സര്‍ലന്‍റിലെ ബേസലില്‍ റോബര്‍ട്ട് ഫെഡറര്‍~ ലിനെറ്റ് ദന്പതികളുടെ മകനായാണ് ഫെഡററ് ജനിച്ചത്. സ്വിസ് ഇന്‍ഡോര്‍ ടൂര്‍ണമെന്‍റുകളില്‍ പന്തുപെറുക്കിയാണ്
റോജര്‍ തന്‍റെ പ്രിയവിനോദത്തിന്‍റെ ലോകത്തേക്ക് ചുവടുവച്ചത്.ഫെഡററിലെ പ്രതിഭയെ ഒന്പതാം വയസ്സില് തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിച്ചത് ഓസ്ട്രേലിയക്കാരനായ പരിശീലകന്‍ പീറ്റര്‍ കാര്‍ട്ടറാണ്. 199എന്നാല്‍ ഫെഡററുടെ ലോകത്തെ മികച്ച ടെന്നിസ് താരമായി വളരുന്നത് കാണാന്‍ കാര്‍ട്ടര്‍ക്ക് ഭാഗ്യമുണ്ടായില്ല. 2002ല്‍ ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലം ചെലവിട ുന്നതിനിടെ ഉണ്ടായ ഒരു കാറപകടത്തില്‍ പീറ്റര്‍ അന്തരിച്ചു. 37~ാം വയസ്സിലായിരുന്നു അന്ത്യം. ടൊറന്‍റോയിലെ ടൂര്‍ണമെന്‍റില്‍ കളിക്കുന്നതിനിടെ പ്രിയപരിശീലകന്‍റെ മരണവാര്‍ത്തയറിഞ്ഞ ഫെഡറര്‍ തെരുവിലൂടെ നിലവിളിച്ചുകൊണ്ടോടിയത് വാര്‍ത്തയായിരുന്നു. നന്ദികേടുകള്‍ വാര്‍ത്തയാകുന്ന ഈ ലോകത്ത് പീറ്റര്‍ കാര്‍ട്ടറുടെ മാതാപിതാക്കളെ തനിക്കൊപ്പം കൂട്ടി മാതൃകയാക
ുകയാണ് ഈ താരം.അഡലെയ്ഡിലാണ് ബോബ് കാര്‍ട്ടര്‍ ~ഡയാന ദന്പതികളുടെ താമസമെങ്കിലും ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഫെഡറര്‍ കളിക്കാനെത്തുന്പോഴെല്ളാം ഇവരെ സ്വന്തം ചെലവ ില്‍ മെല്‍ബണിലെത്തിക്കും. ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഫെഡറര്‍ പങ്കെടുക്കുന്ന വിരുന്നുകളിലും ബോബും ഡയാനയും ഒപ്പമുണ്ട്.

 

1998~ലാണ് ജൂനിയര്‍ താരമായി ഫെഡറര്‍ വിംബിള്‍ഡണിലെത്തുന്നത്. 1999 സെപ്റ്റംബര്‍ ആകുന്പോഴേക്കും ലോകത്തെ മികച്ച നൂറ് ടെന്നിസ് താരങ്ങളുടെ പട്ടികയില്‍ ഇടംനേടി. 2001~ലെ വിംബിള്‍ഡണില്‍ പീറ്റ് സാംപ്രസിനെ എതിരിട്ടുകൊണ്ടാണ് കൌമാരക്കാരനായ ഫെഡറര്‍ കായികലോകത്ത് ചര്‍ച്ചയാകുന്നത്. ശേഷമുളളത് ചരിത്രമാണ്. ആറ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിര ീടങ്ങള്‍ (2004, 2006, 2007, 2010, 2017, 2018), ഒരു ഫ്രഞ്ച് ഓപ്പണ്‍( 2009), എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ (2003, 2004, 2005, 2006, 2007, 2009, 2012,2017). അഞ്ച് യു.എസ്. ഓപ്പണ്‍ കിരീടങ്ങള്‍ (2004, 2005, 2006, 2007, 2008). 2017~ല്‍ നദാലിനെ പരാജയപ്പെടുത്തി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്പോള്‍ ഫെഡറര്‍ ടൂര്‍മെന്‍റിലെ 17~ാം സീഡായിരുന്നു. നദാല്‍ 9~ാം സീഡും. ആദ്യപത്ത് സ ീഡുകളിലുള്‍പ്പെട്ട നാല് താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടമണിഞ്ഞത്. 1982~ല്‍ മാറ്റ്സ്വിലാന്‍ഡര്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏകതാരമെന്ന കീര്‍ത്തിയുംഫെഡറര്‍ക്ക് സ്വന്തമായി. നിലവില്‍, ലോക ഒന്നാം നന്പര്‍ എന്ന സ്ഥാനം നദാലില്‍ നിന്ന് മടക്കിവാങ്ങാന്‍ ഫെഡററിന് വേണ്ടത് വെറും 155 പോയിന്‍റുകളാണ്. ഫെഡറര്‍ ഈ ഫോമില്‍ ത ുടര്‍ന്നാല്‍ അത് അപ്രാപ്യമല്ല.

 

 

കളിമികവില്‍ മാത്രമല്ല കളിക്കളത്തിലെ മാന്യത കൊണ്ടും ശ്രദ്ധേയനാണ് ഫെഡറര്‍. നമ്മുടെ സച്ചിനെ പോലെ. അതുകൊണ്ടുതന്നെ വിവാദങ്ങള്‍ക്ക് ഈ താരത്തെ സ്പര്‍ശിക്കാനായിട്ടില്ല.
എന്നാല്‍, 20~ാം ഗ്രാന്‍സ്ളാം നേട്ടത്തിന് ശേഷം അദ്ദേഹത്തിനെതിരെ ചില തല്പരകക്ഷികള്‍ വിരല്‍ ചൂണ്ടുകയാണ്. സൂര്യകിരണങ്ങളുടെ തീഷ്ണത കുറയ്ക്കാന്‍ മേല്‍ക്കൂര വിരിച്ചത് ഫെഡററെ സഹായിച്ചുവെന്നാണ് ആരോപണം. എന്നാല്‍, ആരോപണങ്ങള്‍ അവഗണിച്ച് അക്ഷോഭ്യനായി ജൈത്രയാത്ര തുടരുകയാണ് താരം.

OTHER SECTIONS