കോഹ്ലിയുടേയും ബുംറയുടേയും സിക്‌സ്പാക് ചിത്രത്തിന് യുവിയുടെ തകര്‍പ്പന്‍ കമന്റ്

By Neha C N.27 08 2019

imran-azhar
പോര്‍ട്ട് ഓഫ് സ്പെയിന്‍ : വെസ്റ്റന്‍ഡീസുമായുള്ള എകദിന ടി 20 സ്വന്തമാക്കിയതിന് പിന്നാലെ ടെസ്റ്റ് പരമ്പര കൂടി സ്വന്തമാക്കാനുള്ള പടയൊരുക്കം ഇന്ത്യന്‍ ടീം തുടങ്ങി കഴിഞ്ഞു. ടെസ്റ്റ് പരമ്പരയാക്കായി വെസ്റ്റിന്‍ഡീസില്‍ എത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഒഴിവുവേളകളിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ടെസ്റ്റിനു മുമ്പായി ഇന്ത്യന്‍ ടീം ആന്റ്വഗയിലെ ജോളി ബീച്ചില്‍ ആഘോഷിക്കാന്‍ എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 

 

ബീച്ചിലെ ആഘോഷങ്ങള്‍ക്കിടെ ഇന്ത്യന്‍ പേസര്‍ ബുംറ പങ്ക്വെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയോടൊപ്പം സിക്‌സ്പാക് ശരീരവുമായി നില്‍ക്കുന്ന ചിത്രമാണ് ബുംറ പങ്കുവച്ചിരിക്കുന്നത്. ഇവരുടെ ചിത്രത്തിന് മുന്‍ ഇന്ത്യന്‍ താരം യുവാരാജ് സിങിന്റെ രസകരമാന്ന കമന്റും വന്നു. ഓഹോ ഫിറ്റ്നസ് വിഗ്രഹങ്ങള്‍ എന്നാണ് യുവിയുടെ കമ്മന്റ്.

  

OTHER SECTIONS