സഹീര്‍ അബ്ബാസിന്റെ ആരോഗ്യനില ഗുരുതരം ;സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

By parvathyanoop.23 06 2022

imran-azhar

ലണ്ടന്‍: പാകിസ്താന്റെ ക്രിക്കറ്റ് ഇതിഹാസം സഹീര്‍ അബ്ബാസിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.അദ്ദേഹത്തിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലായിരുന്ന അബ്ബാസിനെ ന്യൂമോണിയ ബാധിച്ചതോടെയാണു പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 74 വയസുകാരനായ അബ്ബാസിനെ ഡയാലിസിസിന് വിധേയനാക്കിയെന്നു ജിയോ ന്യൂസ് പുറത്തുവിട്ടു. ദുബായില്‍നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്നതിനിടെ കഴിഞ്ഞ 16 നാണ് അദ്ദേഹത്തിനു കോവിഡ് ബാധയുണ്ടായത്.

 

നിലവില്‍ ഓക്സിജന്റെ സഹായത്തോടെ ഐസിയുവില്‍ ആണ്.ആരോഗ്യനില മെച്ചപ്പെട്ടതോടെയാണു ലണ്ടനിലെത്തിച്ചത്. പക്ഷേ ലണ്ടനിലെത്തിയപ്പോഴേക്കും നില വഷളായി.ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ 459 മല്‍സരങ്ങളില്‍ നിന്ന് 108 സെഞ്ചുറികള്‍ അടക്കം 34,843 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 1969 ല്‍ ന്യൂസിലന്‍ഡിനെതിരേ അരങ്ങേറിയ അബ്ബാസ് പാകിസ്താന്‍ കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്.
72 ടെസ്റ്റുകളിലായി 5062 റണ്ണും 62 ഏകദിനങ്ങളില്‍നിന്ന് 2572 റണ്ണും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 12 സെഞ്ചുറികളും 20 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. 274 റണ്ണാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ ഏഴ് സെഞ്ചുറികള്‍ക്കും 13 അര്‍ധ സെഞ്ചുറികള്‍ക്കും ഉടമയാണ്.

 

പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍മാരായ അബ്ബാസ് ആകെ പത്ത് വിക്കറ്റുകളെടുത്തു. 459 ഫസ്റ്റ്ക്ല ാസ് മത്സരങ്ങളില്‍ നിന്നായി 108 സെഞ്ചുറികളും 158 അര്‍ധ സെഞ്ചുറികളുമടക്കം 34,843 റണ്‍ നേടാനായി.1965 മുതല്‍ 1987 വരെ അദ്ദേഹം ഫസ്റ്റ് ക്ലാസില്‍ തകര്‍ത്തടിച്ചു. ഏഷ്യന്‍ ബ്രാഡ്മാന്‍ എന്നറിയപ്പെടുന്ന അബ്ബാസിന്റെ ശരാശരി 47 റണ്ണായിരുന്നു. സ്ട്രൈക്ക് റേറ്റ് 85 ലുമെത്തി. ഇന്ത്യക്കെതിരേ നടന്ന 1983 ലെ ലാഹോര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി (215) നേടിയിരുന്നു.കരിയറിന്റെ അവസാന കാലത്ത് 14 ടെസ്റ്റുകളില്‍ പാക് നായകനുമായി.

 

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റും മാച്ച് റഫറിയുമായി.
2020 ല്‍ ലിസ സ്താലേകര്‍, ജാക്ക് കാലിസ് എന്നിവര്‍ക്കൊപ്പം ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചു. 1947 ജൂലൈ 24 നു പാക് പഞ്ചാബിലെ സിയാല്‍കോട്ടിലാണ് അബ്ബാസ് ജനിച്ചത്.

 

 

OTHER SECTIONS