ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ സ്‌വെരെവും തീമും നേര്‍ക്കുനേര്‍

By Shyma Mohan.03 Jun, 2018

imran-azhar


    പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ജര്‍മ്മന്‍ താരവും സെക്കന്റ് സീഡുമായ അലക്‌സാണ്ടര്‍ സ്‌വെരെവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ കരേന്‍ ഖജനാവോവിനെ പരാജയപ്പെടുത്തിയാണ് തന്റെ ആദ്യ ഗ്രാന്റ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മന്‍ താരം കടന്നത്. സ്‌കോര്‍: 4-6, 7-6, 2-6, 6-3, 6-3. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ മൂന്ന് സെറ്റിലും 2-1ന് പുറകില്‍ നിന്ന ശേഷമായിരുന്നു അലക്‌സാണ്ടര്‍ സ്‌വെരെവ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ക്വാര്‍ട്ടറില്‍ 21കാരനായ ജര്‍മ്മന്‍ താരം സ്‌വെരെവ് ഏഴാം സീഡും ഓസ്ട്രിയന്‍ താരവുമായ ഡൊമിനിക് തീമിനെ നേരിടും.


OTHER SECTIONS