ആരാധകർക്ക് ആവേശം പകരാൻ ഐ പി എല്ലിൽ തുടരുമെന്ന് എ ബി ഡിവില്ലിയേഴ്സ്

By Sooraj S.10 Jul, 2018

imran-azhar

 

 

ക്രിക്കറ്റിൽ ഇതുവരെ ആരും പിന്തുടരാത്ത വ്യത്യസ്തമായ ഒരു ബാറ്റിങ് ശൈലിയുള്ള താരമാണ് ഡിവില്ലിയേഴ്സ്. വ്യക്തിഗത സ്‌കോറിനെക്കാളും ടീമിന്റെ വിജയത്തിനാണ് ഡിവില്ലിയേഴ്സ് പ്രാധാന്യം കൊടുക്കുന്നതും. ഇത്തരം സവിശേഷതകളാണ് ഡിവില്ലിയേഴ്സിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ഡിവില്ലിയേഴ്സ് വിരമിച്ചു എന്ന വാർത്ത ആരാധകർ വിങ്ങലോടെയാണ് ഏറ്റുവാങ്ങിയത്. ആക്രമണ ശൈലിയിലാണ് ഡിവില്ലിയേഴ്സ് ബാറ്റിംഗ് ചെയ്യുന്നത്. ടീമിനെ തന്റെ മികവ് കൊണ്ട് മാത്രം ജയിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് ഡിവില്ലിയേഴ്സ്. എന്നാൽ ആശങ്കകൾക്ക് വിരാമമിട്ട് ഐ പി എൽ മത്സരങ്ങളിൽ കളിക്കുമെന്ന് ഡിവില്ലിയേഴ്സ് പ്രതികരിച്ചിരുന്നു. ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് ഡിവില്ലിയേഴ്സ് കളിക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനമാണ് താരം ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്.