ത്രിരാഷ്ട്ര ട്വന്റി-20; അഫ്ഗാനെതിരെ ബംഗ്ലദേശിന് നാല് വിക്കറ്റ് വിജയം

By mathew.22 09 2019

imran-azhar

 

ചിറ്റഗോങ്: അഫ്ഗാനിസ്ഥാനെതിരായ ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിന് നാല് വിക്കറ്റ് വിജയം. ആറ് പന്ത് ബാക്കിനില്‍ക്കെയായിരുന്നു ബംഗ്ലാദേിന്റെ വിജയം.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ക്യാപ്റ്റന്‍ ഷാക്കിബുല്‍ ഹസ്സന്റെ ബാറ്റിംഗ് മികവാണ് തുണയായത്. ഷാക്കിബ് 45 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പെടെ 70 റണ്‍സ് നേടി പുറത്താകാതെ നിന്നു.

12 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റില്‍ ഷാക്കിബും മുഷ്ഫിഖുര്‍ റഹീമും ചേര്‍ന്ന് പിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍, 26 റണ്‍സെടുത്ത മുഷ്ഫിഖുറിനെ പുറത്താക്കി കരീം ജന്നത് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണ ബംഗ്ലാദേശ് ഒരു ഘട്ടത്തില്‍ 104 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയിലായിരുന്നു.

പക്ഷേ, ഒരു വശത്ത് നിലയുറപ്പിച്ച ഷാക്കിബ് അഫ്ഗാന്റെ വിജയപ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു. ഏഴാം വിക്കറ്റില്‍ മൊസദെക് ഹൊസൈനുമായി ചേര്‍ന്ന് ഷാക്കിബ് 19 പന്തില്‍ 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൊസദെക് 12 പന്തില്‍ 19 റണ്‍സോടെ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ്‌ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടിയിരുന്നു. 47 റണ്‍സെടുത്ത ഹസ്റതുള്ള സസായിക്കാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍.

OTHER SECTIONS