അഫ്ഗാന് ജയിക്കാൻ 263 റൺസ്

By Sooraj Surendran .24 06 2019

imran-azhar

 

 

സതാംപ്ടൺ: ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് ജയിക്കാൻ 263 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ ബംഗ്ലാദശിനെ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 262 റൺസിന് പ്രതിരോധിക്കുകയായിരുന്നു. 83 റൺസ് നേടിയ മുഷ്‌ഫിക്കുർ റഹിമിന്റെയും, 51 റൺസ് നേടിയ ഷാക്കിബ് അൽ ഹസന്റെയും ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോർ നേടിയത്. ബൗളിങ്ങിൽ അഫ്ഗാന് വേണ്ടി മുജീബ് റഹ്മാൻ 4 വിക്കറ്റുകളും, സദ്രാൻ 3 വിക്കറ്റുകളും നേടി.

OTHER SECTIONS