റെയ്‌നയ്ക്ക് പിന്നാലെ ഹർഭജനും പടിയിറങ്ങി; പ്രതിസന്ധിയിൽ ചെന്നൈ സൂപ്പർ കിങ്‌സ്

By Sooraj Surendran.04 09 2020

imran-azhar

 

 

ചെന്നൈ: ഐപിഎൽ പതിമൂന്നാം സീസണിൽ നിന്നും സുരേഷ് റെയ്‌ന പടിയിറങ്ങിയതിന് പിന്നാലെ വലങ്കയ്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങും ചെന്നൈ സൂപ്പർ കിങ്സിൽ നിന്നും പടിയിറങ്ങി. ഐപിഎല്ലിനായി ദുബായിലെത്തിയ ടീമംഗങ്ങൾക്കൊപ്പം ഹർഭജൻ എത്തിയിട്ടില്ല. ഇത് സംബന്ധിച്ച് അദ്ദേഹം ടീം മാനേജ്മെന്റുമായും ഇതുവരെ പ്രതികരിച്ചിട്ടില്ല. റെയ്ന ടീം ക്യാംപ് വിട്ട് ഇന്ത്യയിലെത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സംഭവം. ഹർഭജനും,റെയ്നയും ടീമിലില്ലെങ്കിലും ഐപിഎല്ലിനായി ടീം തയാറെടുപ്പ് നടത്തുന്നുണ്ടെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.

 

OTHER SECTIONS