അയാക്സിന് കനത്ത തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്

By Sooraj Surendran .14 04 2019

imran-azhar

 

 

അയാക്സിന് കനത്ത തിരിച്ചടി. സൂപ്പർ താരമായ ഫ്രാങ്കി ഡി ജോങ്ങിന് പരിക്കേറ്റു. താരത്തിന്റെ പരിക്ക് ടീമിനെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ രണ്ടാം പടത്തിൽ യുവന്റസിനെ നേരിടാനൊരുങ്ങിയിരിക്കുകവെയാണ് അയാക്സിന് അപ്രതീക്ഷിത തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഡച്ച് ലീഗ് മത്സരത്തിനിടെയാണ് ഡി ജോങ്ങിന്റെ വലതുകാലിന്റെ പിൻതുടഞരമ്പിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് മത്സരം നടന്നത്. ചാമ്പ്യൻസ് ലീഗിൽ അയാക്സിന്റെ മികച്ച പ്രകടനത്തിന് ഡി ജോങ് വഹിച്ച പങ്ക് വളരെ വലുതാണ്. ലീഗിലെ മികച്ച പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ ഇതിനകം ഡിജോങ്ങുമായി കാരാറിലെത്തുകയും ചെയ്തു. അടുത്ത സീസണിൽ ബാഴ്സലോണ ജേഴ്സിസിയിലായിരിക്കും 21കാരനായ യുവതാരം കളത്തിലിറങ്ങുക. പരിക്കിനെ തുടർന്ന് യുവന്റസിനെതിരായ അടുത്ത മത്സരത്തിൽ ഡി ജോങ് കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്താണ് അയാക്സ്.

OTHER SECTIONS