By Veena Viswan.21 01 2021
മുംബൈ: ഓസ്ട്രേലിയക്ക് എതിരെയുള്ള പരമ്പരയില്‍ ഇന്ത്യക്ക് മിന്നുന്ന വിജയം സമ്മാനിച്ച നായകന് അജിങ്ക്യ രഹാനയെ ടെസ്റ്റ് നായകനായി നിലനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ഇംഗ്ലണ്ടിനെതിരെ നാലു ടെസ്റ്റുകളുടെ പരമ്പര ഫെബ്രുവരി അഞ്ചിന് തുടങ്ങാനിരിക്കെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ കോഹ്ലി ക്യാപ്റ്റനും രഹാനെ വൈസ് ക്യാപ്റ്റനുമാണ്.
എന്നാല്‍ ഓസ്ട്രേലിയയില്‍ ചരിത്ര വിജയം നേടിയ രഹാനയെ നായകസ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അടക്കം പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും രഹാനെ പ്രശംസിച്ച് എത്തിയിരുന്നു.
പിഴവില്ലാത്ത തീരുമാനങ്ങളും പോസിറ്റീവ് സമീപനവുമായി ടീമിന് കരുത്തായി നിന്ന രഹാനെ ഓസീസിന് എതിരായ ആദ്യ കളിയില്‍ 36 റണ്‍സിന് ഓള്‍ഔട്ടായ ടീമിനെ അടുത്ത കളിയില്‍ ഗംഭീര വിജയത്തിലെത്തിക്കുകയും ചെയ്തു.