ഇരട്ട സഹോദരങ്ങൾക്ക് തുടർച്ചയായ എട്ടാം തവണയും സ്വർണ്ണം

By Sooraj Surendran.10 11 2018

imran-azhar

 

 

ഇരട്ട സഹോദരന്മാരായ അഖിൽ വി ദിലീപിനും, അമൽ വി.ദിലീപിനും തുടർച്ചയായ എട്ടാം തവണയും സ്വർണ്ണം. സംസ്ഥാന സ്‌കൂൾ ജൂഡോ ചാമ്പ്യൻഷിപ്പിലാണ് ഇരുവരും സ്വർണ്ണം കരസ്ഥമാക്കിയത്. സിവിൽ പോലീസ് ഓഫീസറായ ദിലീപിന്റെയും നിഷയുടെയും മക്കളാണ് അഖിൽ വി. ദിലീപും അമൽ വി. ദിലീപും. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളാണ് ഇരുവരും, സൈജു ചെറിയാനാണ് ഈ ഇരട്ട സഹോദരങ്ങളുടെ കോച്ച്.

OTHER SECTIONS