ബുംറയുടെ ബൗളിംഗ് ആക്ഷൻ തിരിച്ചടിയാകും: പരിക്കേൽക്കാൻ സാധ്യതയേറെയെന്ന് ഷോയ്ബ് അക്തർ

By Sooraj Surendran.10 08 2020

imran-azhar

 

 

കറാച്ചി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കുന്തമുന ആയുധമായ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ ബൗളിംഗ് ആക്ഷനുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുൻ പാക് താരം ഷോയ്ബ് അക്തർ രംഗത്ത്. ടി 20, ടെസ്റ്റ്, ഏകദിനം എന്നീ മൂന്ന് ഫോർമാറ്റുകളിൽ ഒരുമിച്ച് കളിക്കുന്നത് പരിക്കേൽക്കാൻ സാധ്യത ഏറെയാണെന്നാണ് അക്തർ പറയുന്നത്. ബുംറയുടെ ബൗളിംഗ് ആക്ഷൻ തന്നെയാണ് ഇതിന് കാരണം എന്നും അദ്ദേഹം പറയുന്നു. ബുംറയുടെ ബൗളിങ് ആക്ഷനുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് അക്തറിന്റെ വെളിപ്പെടുത്തൽ. ബുംറയുടെ റണ്ണപ്പിൽ കുഴപ്പം ഒന്നും ഇല്ലെങ്കിലും ആക്ഷനിൽ ആണ് കുഴപ്പമൊന്നും അക്തർ പറയുന്നു. ആകാശ് ചോപ്രയുമായി യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അക്തര്‍.

 

OTHER SECTIONS