ഇന്ത്യന്‍ പോരാട്ടത്തില്‍ സായ് പ്രണീത്, ആദ്യ റൗണ്ടിൽ പുറത്തായി സിന്ധു

By Sooraj Surendran.06 03 2019

imran-azhar

 

 

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണിലെ ആദ്യ റൗണ്ടില്‍ കൊയ്ത് സായ് പ്രണീതിന് വിജയം. ഇന്ത്യന്‍ പോരാട്ടത്തില്‍ എച്ച്.എസ് പ്രണോയിയെയാണ് സായ് പ്രണീത് പരാജയപ്പെടുത്തിയത്. 21-19, 21-19 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രണീത് ജയം സ്വന്തമാക്കിയത്. ആദ്യ റൗണ്ടിന്റെ തുടക്കം മുതല്‍ കനത്ത പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ജയത്തോടെ സായ് പ്രണീത് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മത്സരം തുടങ്ങി 52-ആം മിനിറ്റിലാണ് പ്രണീത് ജയം നേടിയത്. ഹോങ്കോങ് താരം കാലോങ്ങ് ആന്‍ഗസ് ആണ് പ്രണീതിന്റെ എതിരാളി. അതേസമയം ഇന്ത്യയുടെ പിവി സിന്ധു കൊറിയയുടെ ജി ഹ്യൂൻ സംഗിനോട് പരാജയപ്പെട്ടു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു കീഴടങ്ങിയത്. 81 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 16-21, 22-20, 18-21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. സിന്ധുവിനെതിരെ മികച്ച ആധിപത്യമാണ് ജി ഹ്യൂൻ നേടിയത്. വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ താരങ്ങളായ പൂര്‍വിഷ എസ് റാം- മേഘന ജക്കുംപുടി സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്താക്കുകയായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 21 - 18, 12-21, 12-21എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. മത്സരം തുടങ്ങി 57 മിനിറ്റുകള്‍ പിന്നിട്ടപ്പോഴേക്കും വനിതകള്‍ അടിയറവ് പറയുകയായിരുന്നു.

OTHER SECTIONS