സൈനക്ക് ജയത്തുടക്കം

By Sooraj Surendran.07 03 2019

imran-azhar

 

 

ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് ഇന്ത്യയുടെ സൈന നെഹ്വാള്‍. ആദ്യ റൗണ്ട് പോരാട്ടത്തില്‍ സ്‌കോട്ലന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ നേരിട്ടുള്ള മത്സരങ്ങള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-17, 21-18. ഡെന്‍മാര്‍ക്കിന്റെ ലിന്‍ ജെര്‍സ്‌ഫെല്‍ഡ് ആണ് രണ്ടാം റൗണ്ടില്‍ സൈനയുടെ എതിരാളി.

 

ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പി വി സിന്ധു ഇന്നലെ നടന്ന ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി പുറത്തായി. ദക്ഷിണ കൊറിയയുടെ സുംഗ് ജി ഹ്യുനാണു സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 16-21, 22-20, 18-21.

 

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ തന്നെ ഒന്നിനെതിരെ രണ്ടു ഗെമിയുകളില്‍ വിക്ടര്‍ അക്‌സല്‍സെനോട് പരാജയപെട്ടു മത്സരത്തില്‍ നിന്നും പുറത്തായി. സ്‌കോര്‍ 21-16, 18-21, 14-21.

 

ഇന്ത്യയുടെ സിക്കി-പ്രണവ് ജെറി ചോപ്ര സഖ്യവും, സുമീത് റെഡ്ഡി-മനു ആട്രി സഖ്യവും അദ്യ റൗണ്ട് കടക്കാതെ പുറത്തായി