കിരീട പോരാട്ടത്തിന് സിന്ധുവും, സൈനയും, ശ്രീകാന്തും: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം

By Sooraj Surendran.05 03 2019

imran-azhar

 

 

ബെർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019ന് നാളെ തുടക്കമാകും. താരങ്ങൾക്ക് അവരുടെ കരിയറിൽ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വിലമതിക്കാനാകാത്ത കിരീടമായിരിക്കും ഇത്. ഇന്ത്യയെ പ്രതിനിതീകരിച്ച് പി.വി സിന്ധു, സൈന നെഹ്‌വാൾ, ശ്രീകാന്ത് എന്നിവരാണ് മത്സരിക്കുന്നത്. ടൂർണമെന്റിൽ ആകെ 155 മത്സരങ്ങളാണ് നടക്കുക. ടൂർണമെന്റിൽ പുരുഷ-വനിതാ സിംഗിൾസിൽ നയിക്കുന്നവർക്ക് 70000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുന്നത്. അതേസമയം പുരുഷ - വനിതാ ഡബിൾസിൽ വിജയികളാകുന്നവർക്ക് 74,000 യു എസ് ഡോളറാകും സമ്മാനമായി ലഭിക്കുക. ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയാണ് മത്സരങ്ങൾ നടക്കുക.

 

ആദ്യ ദിനമായ ഇന്ന് റൗണ്ട് ഓഫ് 32 (ഓപ്പണർ)ൽ അഞ്ച് കോർട്ടുകളിലായി 80 മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ രാത്രി 11നാണ് അവസാനിക്കുന്നത്. രണ്ടാം ദിവസമായ വ്യാഴാഴ്ച റൗണ്ട് ഓഫ് 16ൽ 4 കോർട്ടുകളിലായി 40 മത്സരങ്ങൾ നടക്കും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽസിന്റെ ആദ്യ സെഷൻ ആരംഭിക്കും. 2 കോർട്ടുകളിലായി 10 മത്സരങ്ങളാണ് നടക്കുക. രാവിലെ 10 മുതൽ 3 വരെയാണ് മത്സരങ്ങൾ നടക്കുക. അന്നേ ദിവസം വൈകിട്ട് 5 മുതൽ 10 വരെ ക്വാർട്ടർ ഫൈനൽസിന്റെ രണ്ടാം സെഷൻ ആരംഭിക്കും 2 കോർട്ടുകളിലായി 10 മത്സരങ്ങളാണ് നടക്കുക. ശനിയാഴ്ചയാണ് സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. 10 മുതൽ 3 വരെ നടക്കുന്ന ആദ്യ സെഷനിൽ 5 മത്സരങ്ങൾ നടക്കും. രണ്ടാം സെഷൻ 5 മുതൽ 10 വരെയാണ്. 5 മത്സരങ്ങളാണ് നടക്കുന്നത്.ഫൈനൽ മത്സരം ഞായറാഴ്ച 12 മുതൽ 6 വരെ നടക്കും. 5 മത്സരങ്ങളാണ് ഉണ്ടാകുക.

 

Day Round Courts
Number of Matches
Start Time
End Time
Wed 6 Mar
Round of 32 (Opener)
5
80
9am
11pm
Thurs 7 Mar
Round of 16
4
40
11am
8pm
Fri 8 Mar
Quarter Finals (Session 1)
2
10
10am
3pm
Fri 8 Mar
Quarter Finals (Session 2)
2
10
5pm
10pm
Sat 9 Mar
Semi Finals (Session 1)
1
5
10am
3pm
Sat 9 Mar
Semi Finals (Session 2)
1
5
5pm
10pm
Sun 10 Mar
Finals Day
1
5
12noon 6pm

 

 

OTHER SECTIONS