യു.എസ് ഓപ്പണ്‍: വനിതാ സിംഗിള്‍സ് ഫൈനലില്‍ കൗമാരപ്പോരാട്ടം

By സൂരജ് സുരേന്ദ്രന്‍.10 09 2021

imran-azhar

 

 

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇത്തവണ കൗമാരപ്പോരാട്ടം.

 

18കാരിയായ ബ്രിട്ടന്റെ എമ്മ റാഡുകാനുവും, 19കാരിയായ കാനഡയുടെ ലെയ്‌ല അനി ഫെര്‍ണാണ്ടസുമാണ് ഇത്തവണ യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

 

19-ാം പിറന്നാള്‍ ആഘോഷിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ലെയ്‌ല ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്.

 

സെമിയില്‍ ഗ്രീസിന്റെ 17 ാം സീഡ് മരിയ സക്കാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് എമ്മയുടെ ഫൈനല്‍ പ്രവേശനം.

 

വ്യാഴാഴ്ച ബെലാറസിന്റെ രണ്ടാം സീഡ് ആര്യന സബലെങ്കയെ പരാജയപ്പെടുത്തിയാണ് കാനഡയുടെ സീഡ് ചെയ്യപ്പെടാത്ത താരമായ ലെയ്ല ആനി ഫെര്‍ണാണ്ടസ് യു.എസ് ഓപ്പണ്‍ ഫൈനലില്‍ കടന്നത്.

 

അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റു പോലും തോല്‍ക്കാതെയാണ് എമ്മയുടെ മുന്നേറ്റം.

 

OTHER SECTIONS