ലോക അത്‌ലററ്റിക്സ് ചാമ്പ്യൻഷിപ്പ്; ആധിപത്യം ഉറപ്പിച്ച് അമേരിക്ക

By Chithra.07 10 2019

imran-azhar

 

ദോഹ : 14 സ്വർണ മെഡലോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സമ്പൂർണ ആധിപത്യം ഉറപ്പിച്ച് അമേരിക്ക. 14 സ്വർണ മെഡലുകളോടൊപ്പം 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡലുകളോടെയാണ് ഒന്നാം സ്ഥാനം അമേരിക്ക സ്വന്തമാക്കിയത്.

 

ചാമ്പ്യൻഷിപ്പിൽ കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെയാണ് അമേരിക്ക ടൂർണമെന്റിൽ മുന്നേറിയത്. അൽപ്പമെങ്കിലും വിറപ്പിച്ചത് കെനിയയും ജമൈക്കയും ചൈനയുമാണ്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിനെക്കാൾ കൂടുതൽ മെഡലുകൾ നേടാൻ ദോഹ ചാമ്പ്യൻഷിപ്പിൽ അമേരിക്കയ്ക്ക് കഴിഞ്ഞു. അവസാനം നടന്ന ബെയ്‌ജിങ്‌ ചാമ്പ്യൻഷിപ്പിൽ 6 സ്വർണ മെഡലുകൾ നേടാനേ അവർക്ക് കഴിഞ്ഞുള്ളു. അന്ന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അമേരിക്കയ്ക്ക്.

OTHER SECTIONS