ഓസ്‌ട്രേലിയൻ ഓപ്പൺ: കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കി സോഫിയ കെനിന്‍

By Sooraj Surendran.02 02 2020

imran-azhar

 

 

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസിൽ അമേരിക്കൻ താരം സോഫിയ കെനിന്‍ കിരീടമുയർത്തി. ഫൈനൽ മത്സരത്തിൽ സ്പാനിഷ് താരം ഗാര്‍ബിന്‍ മുഗുരുസയെ പരാജയപ്പെടുത്തിയാണ് സോഫിയ കെനിന്‍ കിരീടം സ്വന്തമാക്കിയത്. പതിനാലാം സീഡായ കെനിന്‍ ഇതുവരെ പ്രധാന ടൂർണമെന്റുകളിൽ പ്രീക്വാര്‍ട്ടര്‍ പോലും കടന്നിട്ടില്ലാത്ത താരമാണ്. ഗാര്‍ബിനെതിരെ നടന്ന കലാശപ്പോരാട്ടത്തിൽ 4-6, 6-2, 6-2 എന്ന സ്കോറിനാണ് സോഫിയ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് സോഫിയയുടെ വിജയം. ആദ്യ സെറ്റിൽ മികച്ച പ്രകടനം എതിരാളി പുറത്തെടുത്തെങ്കിലും മത്സരത്തിൽ ആധിപത്യം സൃഷ്ടിക്കാൻ ഗാര്‍ബിന് സാധിച്ചില്ല. അനാവശ്യ പിഴവുകളാണ് ഗാർബിനെ പരാജയപ്പെടുത്തിയത്.

 

OTHER SECTIONS