ബോക്സിങ്ങില്‍ ഇരട്ട സ്വര്‍ണനേട്ടവുമായി അമിത് പന്‍ഗലും ബ്രിജ് ടീമും;ഇന്ത്യക്ക് ചരിത്ര നേട്ടം

By Anju N P.01 Sep, 2018

imran-azhar


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യക്ക് 15 സ്വര്‍ണമായി.

 

ഒളിമ്പിക് ചാമ്പ്യനായ ഉസ്ബക്കിസ്താന്റെ ഹസന്‍ബോയ് ദസ്മത്തോവിനെ 3-2 എന്ന സ്‌കോറിനാണ് അമിത് പരാജയപ്പെടുത്തിയത്. ഫിലിപ്പീന്‍ താരം പാലം കാര്‍ലോയെ തോല്‍പ്പിച്ചായിരുന്നു അമിത് ഫൈനലിലേക്ക് പ്രവേശിച്ചത്.

 

ഇതോടെ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെഡലുകളിലെ മുന്‍ റെക്കോര്‍ഡും ഇന്ത്യ മറികടന്നു. 15 സ്വര്‍ണവും 23 വെള്ളിയും 29 വെങ്കലവുമായി ഇന്ത്യയ്ക്കിപ്പോള്‍ 67 മെഡലുകളായി. 2010-ല്‍ ഗ്വാങ്ചൗവില്‍ നേടിയ 65 മെഡല്‍ നേട്ടമാണ് ഇത്തവണ മറികടന്നത്.

OTHER SECTIONS