ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അമിത് പംഗലിന്റെ വിജയക്കുതിപ്പ് വെള്ളിയിലൊതുങ്ങി

By Sooraj Surendran.21 09 2019

imran-azhar

 

 

എക്കാറ്റരിന്‍ബര്‍ഗ് (റഷ്യ): ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരം അമിത് പംഗലിന് തോൽവി. ഉസ്‌ബെകിസ്താന്റെ ഷാഖോബിദീന്‍ സൈറോവിനോട് 5-0ത്തിനാണ് അമിത്തിന്റെ തോൽവി. പരാജയത്തോടെ ബോക്സിൽ റിങ്ങിൽ നിന്നും സ്വർണം നേടാനുള്ള അമിത് പംഗലിന്റെ സ്വപ്‌നം പൊലിഞ്ഞു. 52 കിലോഗ്രാം ഫ്ളൈ വെയ്റ്റ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് അമിത്തിന്റെ എതിരാളിയായ സെറോവ് കാഴ്ചവെച്ചത്. നിലവിലെ ഒളിമ്പിക് ചാമ്പ്യനാണ് ഷാഖോബിദീന്‍ സൈറോവ്.

 

സെമിഫൈനലിൽ 52 കിലോ വിഭാഗത്തിൽ കസാഖിസ്ഥാന്‍റെ സാകെൻ ബിബോസിനോവിനെ മലർത്തിയടിച്ചാണ് അമിത് പംഗൽ ഫൈനൽ പ്രവേശനം നേടിയത്. ഫിലിപ്പീൻസിന്റെ കാർലോ പാലമിനെ (4-1) തോൽപ്പിച്ചാണ് അമിത് സെമിഫൈനലിൽ കടന്നത്. ഏഷ്യൻ ഗെയിംസിലും അമിത് പംഗൽ ഇന്ത്യക്കായി സ്വർണം നേടിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ താരം ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്നത്.

 

OTHER SECTIONS