ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി കടുത്ത ഫൗളിനിരയായ ആന്ദ്രേ ഗോമസ്

By Chithra.05 11 2019

imran-azhar

 

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന്‍ –ടോട്ടനം മത്സരം അവസാനിച്ചത്. എവര്‍ട്ടണിന്റെ പോര്‍ച്ചുഗീസ് മധ്യനിര താരം ആന്ദ്രേ ഗോമസ് അതികഠിനായ ടാക്ലിങ്ങിന് വിധേയനായി കാല്‍ ഒടിഞ്ഞ് കളംവിടേണ്ടിവന്നു. ടാക്ലിങ് നടത്തിയ ടോട്ടനത്തിന്റെ കൊറിയന്‍ താരം സണ്‍ ഹ്യൂന്‍ മിന്‍ തന്റെ പിഴവില്‍ മനംനൊന്ത് വാവിട്ടുകരഞ്ഞു. സോണിനെ ആശ്വസിപ്പിക്കാന്‍ എവര്‍ട്ടന്‍ താരങ്ങള്‍ക്കും മാച്ച് ഒഫീഷല്‍സും വരെ ഇടപെടേണ്ടിവന്നു.

 

മത്സരത്തിനിടെ 79–ാം മിനിറ്റിനായിരുന്നു മിന്നിന്റെ ടാക്ലിങ്. വലത് കാല്‍ക്കുഴയ്ക്ക് പൊട്ടലേറ്റ ആന്ദ്രേ ഗോമസ് നിലത്തുവീണു. മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെയാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടകരമായ ടാക്‌ളിംഗിന് സണ്‍ ഹ്യൂന്‍ മിന്നിനു ചുവപ്പ് കാര്‍ഡ് ലഭിച്ചു. മിന്നിന്റെ ടാക്ലിങ്ങിന് ശേഷം സെർജിയോ ഓറിയറുമായി കൂട്ടിയിടച്ചാണ് ഗോമസ് വീണതെങ്കിലും ഫൗളിന് വളം വെച്ചത് എന്ന കാരണത്തിൽ മിന്നിന് ചുവപ്പ് കാർഡ് നൽകുകയായിരുന്നു റഫറി. ആദ്യം മഞ്ഞ കാർഡും പിന്നീട് പരിക്കിന്റെ ഗൗരവം മനസ്സിലാക്കിയിട്ടുമാണ് ചുവപ്പ് കാർഡ് നൽകിയത്.

OTHER SECTIONS