ആന്‍ഡി മുറെ പുറത്ത്, ജോക്കോവിച്ച് പിന്‍മാറി

By praveen prasannan.13 Jul, 2017

imran-azhar

ലണ്ടന്‍: ലോക ഒന്നാം നന്പറും നിലവിലെ ചാന്പ്യനുമായ ആന്‍ഡി മുറെ വിംബിള്‍ഡണില്‍ നിന്നും പുറത്തായി. സാം കുറെ 3~6, 6~4,6~7(4/7), 6~1, 6~1 എന്ന സ്കോറിനാണ് വിജയിച്ചത്.


അതിനിടെ നോവാക് ജോക്കോവിച്ച് ക്വാട്ടറില്‍ കളിക്കുന്നതിനിടെ കൈയ്യിലെ പരിക്ക് മൂലം പിന്‍മാറി. തോമസ് ബെര്‍ഡിച്ച് ഇതോടെ സെമിയില്‍ കടന്നു.


ഇതോടെ സാം കുറെ തന്‍റെ ആദ്യ ഗ്രാന്‍സ്ളാം സെമി ഫൈനലില്‍ കടന്നു. ലോക റാങ്കിംഗില്‍ ഇരുപത്തിയെട്ടാം സ്ഥാനത്താണ് സാം കുറെ.


സെമിയില്‍ മുന്‍ യു എസ് ഓപ്പണ്‍ ചാമപ്യന്‍ മരിന്‍ സിലികിനെയാണ് സാം കുറെ നേരിടുന്നത്. 2009ല്‍ ആന്‍ഡി റോഡിക് വിംബിള്‍ഡണ്‍ റണ്ണറപ്പായ ശേഷം ഗ്രാന്‍ സ്ളാം സെമിയിലെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് സാം .