ആഞ്ചലിക് കെർബറിന് വിംബിൾഡൺ കിരീടം

By Anju N P.15 Jul, 2018

imran-azhar

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ 25ാം സീഡായ സെറീന വില്യംസിനെ 6-3,6-3 സ്‌കോറിനാണ് താരം കീഴ്‌പ്പെടുത്തിയത്. കിരീടത്തോടെ സ്റ്റെഫി ഗ്രാഫിന് ശേഷം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ വനിതയെന്ന നേട്ടം കെര്‍ബര്‍ സ്വന്തമാക്കി.കെര്‍ബറിന്റെ മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്. നേരത്തെ അവര്‍ യു.എസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

 

സെപ്റ്റംബറില്‍ അമ്മയായ ശേഷം സെറീന മല്‍സരിക്കുന്ന നാലാമത്തെ മാത്രം ടൂര്‍ണമെന്റായിരുന്നു വിംബിള്‍ഡണ്‍. ഇന്നു ജയിച്ചിരുന്നെങ്കില്‍ ഏറ്റവും അധികം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന താരം എന്ന ഓസ്‌ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ (24) റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്കാകുമായിരുന്നു.

 

OTHER SECTIONS