ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ അപര്‍ണ റോയിക്ക് വെള്ളി

By RK.18 09 2021

imran-azhar

 

വാറങ്കല്‍: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സില്‍ കേരളത്തിന്റെ അപര്‍ണ റോയിക്ക് വെള്ളി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മീറ്റിലെ മൂന്നാം ദിനമായ വെള്ളിയാഴ്ച അപര്‍ണ മെഡല്‍ സ്വന്തമാക്കിയത്. 13.58 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് അപര്‍ണ രണ്ടാമതെത്തിയത്.

 

റെയില്‍വേസിന്റെ സി. കനിമൊഴി സ്വര്‍ണവും (13.54 സെ.) തമിഴ്‌നാടിന്റെ കെ. നന്ദിനി വെങ്കലവും നേടി. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം സച്ചിന്‍ ബിനു (14.22 സെ.) സര്‍വീസസിനുവേണ്ടി വെള്ളിനേടി. മഹാരാഷ്ട്രയുടെ തേജസ് അശോക് ഷിര്‍സെ (14.09 സെ.) സ്വര്‍ണം നേടി.

 

പുരുഷന്മാരുടെ 35 കിലോമീറ്റര്‍ നടത്തത്തില്‍ ഉത്തര്‍പ്രദേശിന്റെ രാം ബാബു (രണ്ടു മണിക്കൂര്‍ 46.31 സെ.) റെക്കോഡോടെ സ്വര്‍ണം നേടി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ റെയില്‍വേസിന്റെ പരുള്‍ ചൗധരി സ്വര്‍ണം നേടി.

 

 

 

OTHER SECTIONS