കോപ്പ അമേരിക്ക; ചിലെയെ തകര്‍ത്ത് അര്‍ജന്റീന മൂന്നാമത്‌

By mathew.07 07 2019

imran-azhar


സാവോ പോളോ: കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ചിലെയെ തകര്‍ത്ത് അര്‍ജന്റീന. സൂപ്പര്‍താരം ലയണല്‍ മെസ്സി ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ വിജയം. സെര്‍ജിയോ അഗ്യൂറോ (12), പൗളോ ഡൈബാല (22) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. പെനല്‍റ്റിയിലൂടെ അര്‍തുറോ വിദാലാണ് ചിലെയുടെ ആശ്വാസ ഗോള്‍ നേടിയത്.

ചിലെ താരം ഗാരി മെഡലുമായി കശപിശയുണ്ടാക്കിയതിന് മല്‍സരത്തിന്റെ 37-ാം മിനിറ്റിലാണ് മെസ്സി ചുവപ്പുകാര്‍ഡ് കണ്ടത്. ഗാരി മെഡലിനും കിട്ടി, ചുവപ്പുകാര്‍ഡ്. ഇതോടെ 10 പേരുമായാണ് മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും ഇരു ടീമുകളും കളിച്ചത്. മല്‍സരത്തില്‍ സെര്‍ജിയോ അഗ്യൂറോ നേടിയ ഗോളിനു വഴിയൊരുക്കിയതിനു പിന്നാലെയായിരുന്നു മെസ്സിയുടെ പുറത്താകല്‍. കാര്യമായ ഫൗളൊന്നും ചെയ്യാതിരുന്ന മെസ്സിക്കു ചുവപ്പുകാര്‍ഡ് നല്‍കിയതിന്റെ പേരിലും രണ്ടാം പകുതിയില്‍ ചിലെയ്ക്ക് അനുവദിച്ച പെനല്‍റ്റിയുടെ പേരിലും വിവാദം ഉടലെടുത്തിട്ടുണ്ട്.

 

OTHER SECTIONS