ഒരു ഓവറിൽ അഞ്ച് സിക്സർ! ആരാധകരെ ഞെട്ടിച്ച് അർജുൻ തെൻഡുൽക്കർ

By Sooraj Surendran.16 02 2021

imran-azhar

 

 

മുംബൈ: മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറിനെ പോലെ തന്നെ ആരാധകരേറെയാണ് മകനായ അർജുൻ തെൻഡുൽക്കറിനും.

 

ബൗളിങ്ങിൽ ശ്രദ്ധ പുലർത്തുന്ന അർജുന്റെ സമീപകാലത്തേ പ്രകടനങ്ങൾ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു.

 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയ്ക്കായി അരങ്ങേറിയ അർജുന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

 

രണ്ട് മത്സരങ്ങളിൽ ഇറങ്ങിയ അർജുൻ രണ്ട് വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ ബാറ്റിംഗ് മികവ് പുറത്തെടുത്ത് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.

 

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൽ എംഐജി ക്രിക്കറ്റ് ക്ലബിന് വേണ്ടി കളിക്കുന്ന അർജുൻ ഇസ്‍ലാം ജിംഖാനയ്ക്കെതിരെയാണ് ഒരു ഓവറിൽ അഞ്ച് സിക്സർ പറത്തി ആരാധകരുടെ പ്രശംസ നേടിയിരിക്കുന്നത്.

 

31 പന്തുകൾ നേരിട്ട അർജുൻ 77 റൺസെടുത്തു. അഞ്ച് ഫോറും എട്ട് സിക്സുകളും പറത്തി.

 

ഓഫ് സ്പിന്നര്‍ ഹാഷിർ ദഫേദർ എറിഞ്ഞ ഒരു ഓവറിലായിരുന്നു അതില്‍ അഞ്ച് സിക്സും.

 

OTHER SECTIONS