ഉപജീവനം ; അര്‍ജുന അവാര്‍ഡ് ജോതാവും ബോക്‌സിങ് താരവുമായ ദിനേശ് കുമാർ തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുന്നു

By uthara.29 10 2018

imran-azhar

ഹരിയാന: ഉപജീവനത്തിനായി 2010 ല്‍ അര്‍ജുന അവാര്‍ഡ് ജോതാവും ബോക്‌സിങ് താരവുമായ ദിനേശ് കുമാർ തെരുവില്‍ ഐസ്‌ക്രീം വില്‍ക്കുന്നു . ബോക്‌സിംഗ് മത്സരങ്ങളിലൂടെ സ്വര്‍ണ്ണവും വെള്ളിയും നേടി നാടിന്റെ അഭിമാനമായി മാറിയ താരത്തിന്റെ ജീവിതം ഇന്ന് ഏറെ പ്രതിസന്ധിയിലാണ് . ബോക്‌സിംഗ് വേദികളില്‍ 2014ലു വരെ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ച ദിനേശിന് അപകടശേഷം മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതോടെ കുടുംബത്തിന്റെ മുഴുവന്‍ കടബാധ്യതയും ദിനേശിന് ഏറ്റെടുക്കേണ്ടി വന്നു .

 

ചെറിയ രീതിയില്‍ മറ്റുള്ളവരുടെ സഹായം കിട്ടിയെങ്കിലും പിന്നീട് ഐസ്‌ക്രീം കച്ചവടത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു .ബോക്സിങ് മേഖലയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ദിനേശ്കുമാർ .ബോക്സിങ് മേഖലയില്‍ നിരവധി കുട്ടികൾക്ക് പരിശീലനവും നടത്തുകയാണ് ദിനേശ് കുമാർ .

OTHER SECTIONS