ആരോൺ ഫിഞ്ച് @ 1000

By Sooraj.13 Jun, 2018

imran-azhar

 

 


അങ്ങനെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരമായ ആരോൺ ഫിഞ്ചും ആ നേട്ടം കൈവരിച്ചു. ഇംഗ്ലണ്ടിനെതിരെ 1000 റൺസ് തികയ്ക്കുന്ന ആറാമത്തെ ബാറ്സ്മാനായി മാറി ഇതോടെ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായി ഇന്ന് നടന്ന ഏകദിന മത്സരത്തിനിടയിലാണ് ഫിഞ്ച് ഈ നേട്ടം കൈവരിച്ചത്. മത്സരം തുടങ്ങുന്നതിന് മുൻപ് 992 റൺസ് ആയിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. 24 പന്തിൽ നിന്ന് 18 റൺസെടുത്ത 1000 എന്ന സ്കോർ മറികടക്കുകയായിരുന്നു ഫിഞ്ച്. റിക്കി പോണ്ടിങ് , മൈക്കിള്‍ ക്ലാര്‍ക്ക് , ഷെയ്ന്‍ വാട്സണ്‍, അലന്‍ ബോര്‍ഡര്‍ , ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിക്കുന്നത്.

OTHER SECTIONS