അന്ന് ഹർഭജനെ ഒഴികെ ആരെയും പരിചയമില്ല; പ്രതിസന്ധികളെ എറിഞ്ഞുതോല്‍പ്പിച്ച ആശിഷ് നെഹ്റ മനസ് തുറക്കുന്നു

By Sooraj Surendran.30 06 2020

imran-azhar

 

 

ന്യൂ ഡൽഹി: തീയുണ്ടകൾ പോലുള്ള പേസ് ബൗളിങ്ങിന് മുന്നിൽ ബാറ്റ്സ്മാൻമാരെ വിറപ്പിക്കുന്ന ബൗളറാണ് ഇന്ത്യൻ താരം ആശിഷ് നെഹ്റ. ഇൻ സ്വിങ്ങിലൂടെയും, ഔട്ട് സ്വിങ്ങിലൂടെയും എതിരാളികളുടെ വിക്കറ്റ് നിഷ്പ്രയാസം വീഴ്ത്തുന്ന നെഹ്റ ഇന്നും ഇതിഹാസ താരങ്ങൾക്ക് പോലും പേടി സ്വപ്നമാണ്. ഇപ്പോഴിതാ തന്റെ ആദ്യകാല ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ഇടം കൈയ്യൻ ഫാസ്റ്റ് ബോളറായ നെഹ്റ 1999ലാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. അന്ന് ഇന്ത്യൻ ടീമിൽ സ്പിൻ ബൗളർ ഹർഭജൻ സിംഗിനെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളു. എപ്പോഴും അദ്ദേഹത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. പരിശീലന സമയത്തും എപ്പോഴും അദ്ദേഹത്തോടൊപ്പമാണ് താൻ സമയം ചെലവഴിക്കാറുള്ളതെന്നും നെഹ്റ പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെ ആകാശവാണി എന്ന പരിപാടിയിലാണ് നെഹ്റയുടെ തുറന്നുപറച്ചിൽ. ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിക്കുമ്പോൾ സ്വന്തമായി ഉണ്ടായിരുന്നത് കീറിപ്പറിഞ്ഞ ഒരു ജോഡി ഷൂസ് മാത്രമാണെന്നും നെഹ്റ പറഞ്ഞു. വിക്കറ്റ് നേടിയാലും, ബൗണ്ടറി വഴങ്ങിയാലും അമിത ആവേശപ്രകടനങ്ങളൊന്നുമില്ല. എതിരാളികളോട് പോലും പ്രകോപിതനാവാത്ത കളിക്കാരന്‍.

 

OTHER SECTIONS