സഞ്ജു ടീമിലില്ല: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By Shyma Mohan.08 08 2022

imran-azhar

 


ന്യൂഡല്‍ഹി: ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആരാധകര്‍ക്ക് നിരാശയ്ക്ക് വക നില്‍കി 15 അംഗ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയില്ല.

 

ഇന്ത്യയുടെ 15 അംഗ ടീമില്‍ വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും ഇടംനേടിയപ്പോള്‍ വിന്‍ഡീസ് പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സഞ്ജുവിനെ ബിസിസിഐ ഒഴിവാക്കി. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യരെയും ടീമില്‍ നിന്ന് ഒഴിവാക്കി. ദീപക് ഹൂഡ ടീമില്‍ ഇടം നേടി. രവിചന്ദ്ര അശ്വിന് പുറമെ രവി ബിഷ്‌ണോയിയെ ടീമിലെ രണ്ടാമത്തെ ലെഗ് സ്പിന്നറായി തിരഞ്ഞെടുത്തു.

 

പരിക്ക് മൂലം ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും പുറത്തായതോടെ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ പേസ് ബൗളിംഗിന്റെ കരുത്തിലാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുക.

 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹല്‍.

 

OTHER SECTIONS