ഏഷ്യ കപ്പ് ഫൈനൽ; ധോണി മാജിക്കിൽ ലിറ്റൻ ദാസും,മൊർത്താസയും പുറത്ത്

By Sooraj S.28 09 2018

imran-azhar

 

 

ദുബായ്: ധോണി മാജിക്കിൽ ഇന്ത്യക്ക് രണ്ട്  വിക്കറ്റ് കൂടി. 121 റൺസെടുത്ത ലിറ്റൻ ദാസും,7 റൺസെടുത്ത മഷ്റഫെ മൊർത്താസയുമാണ് പുറത്തായത്. ഫൈനൽ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ലിറ്റൻ ദാസ് കാഴ്ചവെച്ചത്. കുൽദീപ് യാദവിന്റെ പന്തിൽ നിലതെറ്റിയ ലിറ്റൻ ദാസിനെ ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഇതേ രീതിയിലായിരുന്നു മൊർത്താസയും പുറത്തായത്. 7 വിക്കറ്റുകൾ നഷ്‌ടമായ ബംഗ്ലാദേശ് 199 റൺസ് നേടിയിരിക്കുകയാണ്. കുൽദീപ് യാദവ് 3 വിക്കറ്റുകൾ നേടി.

OTHER SECTIONS