ഏഷ്യ കപ്പ് ക്രിക്കറ്റ് 2021 ജൂണിൽ; ശ്രീലങ്ക വേദിയാകും

By Sooraj Surendran.11 07 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് അടുത്ത വർഷം ജൂണിൽ നടക്കും. ഏഷ്യാ കപ്പിന് പാക്കിസ്ഥാനായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ടൂര്‍ണമെന്റ് നിഷ്പക്ഷ വേദിയായ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കോവിഡ് ഭീതി നിലനിൽക്കുന്നതിനാലാണ് മത്സരം അടുത്ത വർഷത്തിലേക്ക് മാറ്റിയത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ബോര്‍ഡ് പല തവണ യോഗങ്ങൾ ചേർന്നിരുന്നു. ഇതിന് ശേഷമാണ് ടൂര്‍ണമെന്‍റ് നീട്ടിവെക്കാൻ തീരുമാനമായത്. മാത്രമല്ല ഐസിസി ടി 20 ലോകകപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ചും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്.

 

OTHER SECTIONS