ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം നീരജ് ഗോയതിന്

By Abhirami Sajikumar.02 May, 2018

imran-azhar

 

 ഏഷ്യന്‍ ബോക്‌സര്‍ പുരസ്‌കാരം ഇന്ത്യയുടെ നീരജ് ഗോയതിന്. പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ വിജേന്ദര്‍ സിംഗിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ താരം ഈ ബഹുമതിക്ക് അര്‍ഹനാകുന്നത്.വരുന്ന തിങ്കളാഴ്ച ബാങ്കോക്കിലാണ് 
പുരസ്‌കാരദാന ചടങ്ങ്.

വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ വേള്‍ഡ് ബോക്‌സിംഗ് കൗണ്‍സില്‍ ഏഷ്യന്‍ ചാമ്ബ്യനാണ് നീരജ്. 2011 ല്‍ പ്രൊഫഷണല്‍ ബോക്‌സിങില്‍ അരങ്ങേറ്റം കുറിച്ചശേഷം 2 നോക്ക് ഔട്ട് ഉള്‍പ്പെടെ 9 വിജയങ്ങള്‍ നീരജ് നേടിയിട്ടുണ്ട്.

ബോക്‌സിംഗ് കൗണ്‍സില്‍ പുരസ്‌കാരത്തില്‍ അതീവ സന്തുഷ്ടനാണെന്നും വിജയങ്ങള്‍ തുടരാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും നീരജ് ഗോയത് പറഞ്ഞു.ഇതിനായുള്ള കടുത്ത പരിശീലനത്തിലാണ് താരം. 

OTHER SECTIONS