ഷൂട്ട്-ഓഫില്‍ കൊറിയയോട് തോറ്റ് ഇന്ത്യന്‍ പുരുഷ ടീം; വീണ്ടും വെള്ളിത്തിളക്കം

By Anju N P.28 Aug, 2018

imran-azhar

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യക്ക് ഇരട്ടവെള്ളി. ഷൂട്ട്-ഓഫില്‍ ആണ് പുരുഷ വിഭാഗം സ്വര്‍ണ്ണം കൈവിട്ടത്. ഇരു വിഭാഗത്തിലും കൊറിയയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ എതിരാളികള്‍.
ആവേശം അവസാന നിമിഷം വരെ നില നിന്ന പോരാട്ടത്തിലാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ തോല്‍വി വഴങ്ങിയത്. രജത് ചൗഹാന്‍, അമാന്‍ സയ്നി, അഭിഷേക് വര്‍മ എന്നിവരടങ്ങിയ ടീം മികച്ച പ്രകടനം പുറത്തെടുത്തു. നാല് എന്‍ഡും കഴിഞ്ഞപ്പോള്‍ 229-229ന് സമനിലയിലായിരുന്നു ഇരുരാജ്യങ്ങളും. ഇതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ ഇന്ത്യയെ മറികടന്ന് കൊറിയ സ്വര്‍ണ്ണം നേടുകയായിരുന്നു.