ഏഷ്യൻ ഗെയിംസ്; ചരിത്രം തിരുത്തി ഇന്ത്യ

By Sooraj S.01 Sep, 2018

imran-azhar

 

 

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പുതിയ ചരിത്രം. ഏഷ്യൻ ഗെയിംസിലെ പഴയ റെക്കോർഡാണ് ഇന്ത്യ ഇവിടെ തിരുത്തിക്കുറിച്ചിരിക്കുന്നത്. 2010ലാണ് ഇതിന് മുൻപേ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചത്. 65 മെഡലുകളാണ് ഇന്ത്യ 2010 നേടിയത്. പുരുഷ ഹോക്കിയിൽ വെങ്കലം നേടിയാണ് ഇന്ത്യ ചരിത്രം മാറ്റിയെഴുതിയത്. നിലവിൽ 15 സ്വർണവും 24 വെള്ളിയും 30 വെങ്കലവും ഉൾപ്പെടെ ജക്കാർത്തയിൽ ഇന്ത്യയ്ക്ക് 68 മെഡലുകളായി. കഴിഞ്ഞ വർഷങ്ങളിലേതിൽ നിന്നും മികച്ച പ്രകടനമാണ് ഇന്ത്യ ഈ വർഷം കാഴ്ചവെച്ചിരിക്കുന്നത്. 1951 ഏഷ്യൻ ഗെയിംസിലെ 15 സ്വർണമെന്ന റിക്കാർഡിനൊപ്പവും ഇത്തവണ എത്താനുമായി ഇന്ത്യക്ക്.