വനിതാ ഹോക്കിയിൽ ഇന്ത്യക്ക് വെള്ളി

By Sooraj S.31 Aug, 2018

imran-azhar

 

 

ജക്കാർത്ത: ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ വനിതാ ഹോക്കിയിൽ ഇന്ത്യ വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യ ചരിത്ര നേട്ടത്തിന് അരികെ എത്തിയിരിക്കുകയാണ്. ഫൈനലിൽ ജപ്പാനെതിരെയാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യക്ക് വെള്ളി മെഡലുമായി തൃപ്തിപ്പെടേണ്ടി വന്നു. ഏഷ്യൻ ഗെയിംസിന്റെ പതിമൂന്നാം ദിനം ആറ് മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 13 സ്വർണവും 23 വെള്ളിയും 28 വെങ്കലവും ഉൾപ്പെടെ 65ആയി ഉയർന്നു.