ഏഷ്യൻ ഗെയിംസ് പതിനെട്ടാം പതിപ്പിന് നാളെ തുടക്കം

By BINDU PP.17 Aug, 2018

imran-azhar

 

 

ജക്കാർത്ത :ഏഷ്യൻ ഗെയിംസിന്റെ പതിനെട്ടാം പതിപ്പിന് ഇന്തോനേഷ്യയിലെ ജക്കാർത്തയിലും പാലെംബാങ്ങിലും നാളെ തുടക്കം കുറിക്കും. സെപ്തംബർ രണ്ടിനാണ് സമാപനം. 45 രാജ്യങ്ങളിൽനിന്നുള്ള കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും. 40 ഇനങ്ങളിലായി 460 മത്സരങ്ങളാണുള്ളത്. ആതിഥേയരായ ഇന്തോനേഷ്യയുടേതാണ് ഏറ്റവും വലിയ സംഘം. 951പേർ ഇന്തോനേഷ്യയ്ക്കായി മത്സരിക്കും. ഇന്ത്യക്ക് 572 അംഗ സംഘമാണ്. 36 ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുന്നുണ്ട്. നാളെ ഉദ്ഘാടന ചടങ്ങുകൾ മാത്രമാണ്. മത്സരങ്ങൾ 19ന് ആരംഭിക്കും.ഗെയിംസിനായി ജക്കാർത്ത പൂർണമായും ഒരുങ്ങി. കായിക താരങ്ങൾ എത്തിച്ചേർന്നു.

 

2020 ഒളിമ്പിക്സിലേക്കുള്ള തയ്യാറെടുപ്പാണ് ഏഷ്യൻ രാജ്യങ്ങൾക്ക് ഏഷ്യാഡ്. ചൈനയും ജപ്പാനും ദക്ഷിണ കൊറിയയുമൊക്കെ ഒളിമ്പിക്സ് ലക്ഷ്യംവച്ചാണ് ഏഷ്യാഡിനെത്തുന്നത്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഒരു പതായ്ക്കുകീഴിൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഈ ഏഷ്യാഡിനുണ്ട്. ചൈനയാണ് നിലവിലെ ചാമ്പ്യൻമാർ. ഇക്കുറിയും ചൈനയ്ക്ക് വെല്ലുവിളി ഉണ്ടായില്ല. രണ്ടാം സ്ഥാനത്തിനു വേണ്ടി കൊറിയയും ജപ്പാനും തമ്മിലായിരിക്കും മത്സരം.ഇന്ത്യ കഴിഞ്ഞ പതിപ്പിൽ 11 സ്വർണമുൾപ്പെടെ 57 മെഡലുകളുമായി എട്ടാംസ്ഥാനത്തായിരുന്നു. ഇക്കുറി മികച്ച സംഘമാണ്. ജാവലിൻ ത്രോയിലെ ജൂനിയർ ലോക റെക്കോഡുകാരൻ നീരജ് ചോപ്രയാണ് ടീമിന്റെ നായകൻ.