അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മധുരപ്രതികാരം: അത്‌ലറ്റികോ മാഡ്രിഡ്- 2 ഡോര്‍ട്മുണ്ട്-0

By Online Desk.08 11 2018

imran-azhar

 

 

മാഡ്രിഡ്: തങ്ങളെ തോല്‍പ്പിച്ചതിനുള്ള മറുപടി അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്നലെ ഡോര്‍ട്മുണ്ടിന് കൊടുത്തു. ഗ്രൂപ്പിലെ നാലാം മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഡോര്‍ട്മുണ്ടിനെ തോല്‍പ്പിച്ചത്. മികച്ച ഫോമിലു ള്ള ഡോര്‍ട്മുണ്ടിനെയാണ് അത്‌ലിറ്റിക്കോ തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ സോളും രണ്ടാം പകുതിയില്‍ ഗ്രീസ്‌മെനുമാണ് അത്‌ലറ്റിക്കോയ്ക്കായി ഇന്നലെ ഗോള്‍ നേടിയത്. ഈ ജയം അത്‌ലറ്റിക്കോ മാഡ്രിഡിനെ പോയിന്റില്‍ ഡോര്‍ട്മുണ്ടിനൊപ്പമെത്തിച്ചു. ഗോളുകളുടെ എണ്ണത്തിന്റെ വ്യത്യാസത്തില്‍ മാത്രമാണ് ഇപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ജര്‍മ്മനിയില്‍ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നാലു ഗോളുകള്‍ക്ക് ഡോര്‍ട്മുണ്ട് ജയിച്ചിരുന്നു.

OTHER SECTIONS